Recent Posts

Breaking News

Latest News

ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ഇന്ന് ലഭിക്കും.
പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയില്‍ ചത്തുവീണത്. പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പക്ഷിപ്പനി ആണോയെന്നാണ് സംശയം. എന്നാല്‍ ഭോപ്പാലിലെ ലാബില്‍ നിന്നുള്ള ഫലം ലഭിക്കാതെ ഉറപ്പിക്കാനാകില്ല. ഫലം ഇന്ന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

The post ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3I780tq
via IFTTT

No comments