Recent Posts

Breaking News

Latest News

ഡൽഹി : പുരാനി നങ്കലില്‍ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചതിനെതിരായ കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐപിസി 228 എ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുല്‍ ചെയ്തതെന്നാണ് പരാതി.

ചിത്രം പങ്കു വെച്ചതിന് ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന പെണ്‍കുട്ടിയെ പൂജാരിയും മറ്റുള്ളവരും ചേര്‍ന്ന ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

The post രാഹുല്‍ ഗാന്ധിക്കെതിരായ കേസ്; ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3D8dWhQ
via IFTTT

No comments