Recent Posts

Breaking News

Latest News

കോഴിക്കോട് : ജില്ലയില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.ഒമിക്രോണ്‍ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൂടുതല്‍ ജീവനക്കാരെ നിയമിച്ച്‌ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും വാക്സിനേഷന്‍ വ്യാപിപ്പിക്കാനുമാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 95 ശതമാനം പേരാണ് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് എടുത്തത്. എന്നാല്‍ രണ്ടാം ഡോസ് എടുത്തത് 61.08 ശതമാനം പേര്‍ മാത്രം.

വിമാനത്താവളങ്ങളിലെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കായി പ്രത്യേക ഐസൊലെഷന്‍ സംവിധാനമൊരുക്കും. ഒപ്പം അവരില്‍ നിന്ന് ഒമിക്രോണ്‍ ജീനോം പഠനത്തിനായി സാമ്പിള്‍ ശേഖരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതിരോധ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്നും ഡി.എം.ഒ അറിയിച്ചു.

The post കോഴിക്കോട് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ഡി.എം.ഒ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xFjkYL
via IFTTT

No comments