Recent Posts

Breaking News

Latest News

കൊച്ചി : മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സൈജുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഓഡി കാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് ഒരു മണിക്കാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

അതേസമയം, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇയാളുടെ ലഹരിമരുന്ന് ഇടപാടുകള്‍ അടക്കം സംബന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.സ്ഥിരമായി ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏതു സംബന്ധിച്ച് സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിയിരുന്നു. ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഡി.ജെ, റേവ് പാര്‍ട്ടികളുടേയും ഇതില്‍ പങ്കെടുത്തവരുടേയും ദൃശ്യങ്ങള്‍ ഫോണിലുണ്ടായിരുന്നു.

The post മോഡലുകളുടെ മരണം : സൈജു തങ്കച്ചനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3llnb8y
via IFTTT

No comments