Recent Posts

Breaking News

Latest News

തിരുവനന്തപുരം : ടൂറിസം-വനം വകുപ്പുകളുമായി കൈകോര്‍ത്ത് സംസ്ഥാനത്ത് മുളവീടുകളുടെയും സ്ഥാപനങ്ങളുടെയും നിര്‍മ്മാണം വ്യാപിപ്പിക്കാന്‍ ബാംബൂ കോര്‍പ്പറേഷന്‍.ഓഫീസുകള്‍, ഇക്കോ ഷോപ്പുകള്‍, വെയിറ്റിംഗ് ഷെഡ്ഡുകള്‍, റസ്റ്റോറന്റ്, സെക്യൂരിറ്റി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുള ഉപയോഗിച്ച്‌ പണിയാനാണ് പദ്ധതിയിലൂടെയുള്ള ലക്ഷ്യം.

സൗകര്യങ്ങളും നിര്‍മ്മാണ വസ്‌തുക്കളുടെ ലഭ്യതയും അനുസരിച്ച്‌ ചതുരശ്ര അടിക്ക് 1200-1700 രൂപയാണ് മുളകൊണ്ടുള്ള നിര്‍മ്മാണച്ചെലവ്. തറനിരപ്പില്‍ നിന്ന് മൂന്നടിയോളം ഉയരത്തില്‍ മുളംതൂണുകള്‍ക്ക് മുകളില്‍ അടിത്തറ ഒരുക്കിയാണ് നിര്‍മ്മാണം.

ചുമരും വാതിലും ജനാലകളും കട്ടിലും കസേരയും മറ്റ് ഫര്‍ണിച്ചറുമെല്ലാം മുളകൊണ്ടുളളതാകും. തുഷാരഗിരിയില്‍ വൈകാതെ മുള കൊണ്ട് നിര്‍മ്മിച്ച രണ്ട് വെയിറ്റിംഗ് ഷെഡ്ഡുകള്‍ ഉയരും. കക്കയത്ത് ഇക്കോ ഷോപ്പും കഫറ്റീരിയയും നിര്‍മ്മിക്കുന്നതിനാവശ്യമായ ഭരണാനുമതിയും ഉടനുണ്ടാകും.

സൈലന്റ് വാലി, കോന്നി, കടലുണ്ടി, അടവി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ഇക്കോ ഫ്രണ്ട്‌ലി കണ്‍സ്‌ട്രക്ഷനുകള്‍ ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇവയൊക്കെ കോര്‍പ്പറേഷന് വന്‍ ലാഭമായതിനെ തുടര്‍ന്നാണ് മുളവീടുകളും മറ്റ് കെട്ടിടങ്ങളും ടൂറിസം കേന്ദ്രങ്ങളില്‍ വ്യാപിപ്പിക്കാന്‍ പദ്ധതി ഇടുന്നത്.

The post സംസ്ഥാനത്ത് മുളവീടുകളുടെയും സ്ഥാപനങ്ങളുടെയും നിര്‍മ്മാണം വ്യാപിപ്പിക്കാന്‍ തീരുമാനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3E7RfMg
via IFTTT

No comments