Recent Posts

Breaking News

Latest News

കര്‍ണാടകയില്‍ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടര്‍ന്ന് കര്‍ണാടക, സാംപിള്‍ ഐസിഎംആറിന് നല്‍കിയിരുന്നു. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബംഗളൂരുവില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളില്‍ അടക്കം കര്‍ശന പരിശോധനയാണ്. അതേസമയം, കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഫ്രിക്കയ്ക്ക് സഹയവുമായി ഇന്ത്യ രംഗത്ത് വന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു.

The post കര്‍ണാടകയില്‍ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്നറിയാം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3d0nyk6
via IFTTT

No comments