Recent Posts

Breaking News

Latest News

തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് പെരിയമ്പലം പെട്രോള്‍ പമ്പില്‍ മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപ നഷ്ടപ്പെട്ടു.അണ്ടത്തോട് പെരിയമ്പലം ദേശീയപാതയ്ക്കരികില്‍ അടുത്തിടെ ആരംഭിച്ച ഇന്ത്യന്‍ ഓയില്‍ സി ഷെല്‍ പെട്രോള്‍ പമ്പിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. കഴിഞ്ഞ ഒന്നാം തീയതിയാണ് പമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ ജീവനക്കാര്‍ പൂട്ടി പോയതിനുശേഷം മേല്‍നോട്ടക്കാരന്‍ അടുത്തുള്ള ഷെഡില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മോഷണം.

സംഭവസമയം ഇയാള്‍ മാത്രമാണ് പമ്പില്‍ ഉണ്ടായിരുന്നത്. പെരുമ്പടപ്പ് സ്വദേശി അര്‍ഷാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന പമ്പില്‍ 23ഓളം സി.സി.ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാവ് കാമറകള്‍ മുകളിലേക്ക് ദിശ മാറ്റിയാണ് കൃത്യം നടത്തിയിട്ടുള്ളത്. ഓഫീസ് മുറിയുടെ ഷട്ടര്‍ പൂട്ട് പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാവ് മേശകളുടെ പൂട്ട് തകര്‍ത്ത് പണം കവരുകയും ലോക്കറിന്റെ പൂട്ട് പൊളിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പമ്പിന് എതിര്‍ഭാഗത്തുള്ള സ്‌ക്രാപ്പ് കടയിലും മോഷണശ്രമം നടന്നിട്ടുണ്ട്. കൈയില്‍ വടിയുമായി ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാളുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല.

The post പെരിയമ്പലം പെട്രോള്‍ പമ്പില്‍ മോഷണം: കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jSnwi6
via IFTTT

No comments