Recent Posts

Breaking News

Latest News

പാലക്കാട്: എലപ്പുള്ളി, വാളയാര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സി.പി.എം. ജില്ലാ നേതൃത്വം ഇടപെടും. എലപ്പുള്ളിയും വാളയാറും ഉണ്ടായ വിഷയങ്ങള്‍ അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി സി.പി.എം. ജില്ലാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സമ്മേളനങ്ങളില്‍ സംഘടനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും
നടന്നിട്ടുണ്ടെങ്കില്‍ ഗൗരവത്തോടെ കാണാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം.

പാര്‍ട്ടി അച്ചടക്കം പാലിച്ചും സംഘടനാ രീതിയില്‍ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിയുമാണ് സമ്മേളനങ്ങളെല്ലാം നടന്നതെന്നും അതിന് മങ്ങലേല്‍പ്പിക്കുന്ന വിധമായിരുന്നു എലപ്പുള്ളിയിലേയും വാളയാറിലേയുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ സംഘര്‍ഷത്തിന്
ഇടയാക്കിയത്.

ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണമാണ് തര്‍ക്കത്തിന് കാരണം. ഉദ്ഘാടനത്തിന് മുന്‍പ് തന്നെ വിഷയം സംഘര്‍ഷത്തിലേക്ക് നീങ്ങി. പിന്നീടാണ് സമ്മേളന ഹാളിലെ കസേരകളും മേശകളും തല്ലിത്തകര്‍ത്തത്.സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകള്‍ അടക്കമുള്ളവരാണ് മുദ്രാവാക്യം വിളികളുമായി ഈ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഇതേത്തുടര്‍ന്ന് സമ്മേളന നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. 34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ ഉണ്ടായിരുന്നത്. അത് വാളയാര്‍, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടയ്ക്ക് കീഴില്‍ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴില്‍ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

ജില്ലയില്‍ ഇതുവരെ 3063 ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ലോക്കല്‍ സമ്മേളനങ്ങള്‍ പകുതിയോളം നടന്നു കഴിഞ്ഞു. വാളയാര്‍, എലപ്പുള്ളി സമ്മേളനങ്ങളില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമായി മാത്രമാണ് പാര്‍ട്ടി കാണുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

The post എലപ്പുള്ളി, വാളയാര്‍ ലോക്കല്‍ സമ്മേളനം: സി.പി.എം. ജില്ലാ നേതൃത്വം ഇടപെടും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BsMzyg
via IFTTT

No comments