Recent Posts

Breaking News

Latest News

പാലക്കാട്: വളര്‍ത്തുനായകളെ കൊലപ്പെടുത്തുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്തസംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടക്കഞ്ചേരി പാളയം മാന്ത്രാപള്ളം സ്വദേശി സുരേഷിന്റെ വീട്ടിലെ നായകളെയും കോഴികളെയും കൊന്നതുമായി ബന്ധപ്പെട്ടാണ് പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പന്‍ (21) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18 നാണ് കേസിനാസ്പദമായ സംഭവം.

സുരേഷിന്റെ വീട്ടിലെ മുന്തിയ ഇനം വളര്‍ത്തുനായ്ക്കളെ കോഴി ഇറച്ചിയില്‍ വിഷംചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇറച്ചിയില്‍ കാഞ്ഞിരമരത്തിന്റെ തോല്‍ ചേര്‍ത്താണ് കൊടുത്തതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സുരേഷിന്റെ വീട്ടിലെ ലാബ്രഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ടനായകളെയാണ് കൊന്നത്. അന്നേ ദിവസം തന്നെ സുരേഷിന്റെ വീട്ടില്‍നിന്നും മൂന്ന് കോഴികളെയും ഇവര്‍ മോഷ്ടിച്ചിരുന്നു.

ഇതില്‍ രണ്ടെണ്ണത്തെ കൊന്ന് അടുത്ത ദിവസം സുരേഷിന്റെ വീടിന് സമീപത്തെ വൈദ്യുതിക്കാലില്‍ കെട്ടിത്തൂക്കുകയും ചെയ്തു.കോഴിയുടെ കാലില്‍ പ്രതികള്‍ എഴുതിയ ഭീഷണിക്കത്തും ഉണ്ടായിരുന്നു. കോഴികളുടെ അവസ്ഥ നിനക്കും ഉണ്ടാകും എന്ന നിലയിലുള്ള ഭീഷണിക്കത്താണ് ലഭിച്ചത്. സുരേഷുമായുള്ള മുന്‍വൈരാഗ്യമാണ് പ്രതികളെ ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. സുരേഷിന്റെ ബന്ധുവും പ്രതികളിലൊരാളും തമ്മിലുള്ള അടിപിടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ സുരേഷ് വിസമ്മതിച്ചിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ്സംഭവത്തിന് പിന്നില്‍. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. സുരേഷിന്റെ വീടിന് സമീപത്തും ഇറച്ചി വാങ്ങിയ കോഴിക്കടയിലും ഉള്‍പ്പെടെ പ്രതികളുമായി പോയി തെളിവെടുത്തു. മിണ്ടാപ്രാണികളെ കൊലപ്പെടുത്തല്‍, മോഷണം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വടക്കഞ്ചേരി സി.ഐ. എം. മഹേന്ദ്രസിംഹന്‍, എസ്.ഐ. കെ.വി. സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള
സംഘമാണ് പ്രതികളെ പിടികൂടിയത്.

The post പാലക്കാട് വളര്‍ത്തുനായ്ക്കളെ കൊന്ന സംഭവം:രണ്ടുപേര്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2ZFDwgw
via IFTTT

No comments