Recent Posts

Breaking News

Latest News

ന്യൂയോർക്ക് : ഇന്ത്യയിൽനിന്നു വിവിധ സംഘങ്ങൾ കവർച്ച ചെയ്തു കടത്തിയ 248 പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി. 12–ാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം ഉൾപ്പെടെ 112 കോടി രൂപയോളം വിലമതിക്കുന്ന പുരാവസ്തു ശേഖരം യുഎസിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജെയ്സ്വാൾ ഏറ്റുവാങ്ങി.

യുഎസിലെ 5 കുറ്റാന്വേഷണ സംഘങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ വീണ്ടെടുത്തവയാണ് ഇവ. നടരാജന്റെ വെങ്കലശിൽപം ഉൾപ്പെടെ 235 എണ്ണം ഇപ്പോൾ ജയിലിൽ വിചാരണ കാത്തു കഴിയുന്ന, കലാവസ്തു ദല്ലാൾ സുഭാഷ് കപൂറിൽ നിന്നു പിടിച്ചെടുത്തതാണ്.

അഫ്ഗാനിസ്ഥാൻ, കംബോഡിയ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇയാൾ പുരാവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കപൂറും 7 കൂട്ടാളികളും 2011 മുതൽ കടത്തിയ 1000 കോടി രൂപയിലേറെ വിലവരുന്ന 2,500 വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

The post 112 കോടിയുടെ പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്കു കൈമാറി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GzN5OG
via IFTTT

No comments