Recent Posts

Breaking News

Latest News

പാലക്കാട്: അര്‍ധരാത്രി കവര്‍ച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗണ്‍ സൗത്ത് പോലീസ് പിടികൂടി.പത്തനംതിട്ട സ്വദേശി സുമേഷ് (40), മലപ്പുറം സ്വദേശി സജിത്ത് (40), ചടനാംകുറിശ്ശി നൗഷീര്‍ (40), വടശ്ശേരി സ്വദേശി സുരേഷ് (51), മേപ്പറമ്പ് സ്വദേശി നിസാര്‍ (37) എന്നിവരെയാണ് ആയുധങ്ങളോടെ അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി ഒന്നോടെ പോലീസ് പട്രോളിങ്ങിനിടെ റോബിന്‍സണ്‍ റോഡിലുള്ള എസ്.ബി.ഐ. ബാങ്കിന് സമീപം ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു.

കാര്യം തിരക്കിയപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് ലഭിച്ചത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുമേഷിന്റെ ഇടുപ്പിലായി ഇരുമ്പിന്റെ പൈപ്പും നൗഷീറിന്റെ പക്കല്‍ നിന്നും ഒരു ഇരുമ്പ് വടിയും കണ്ടെത്തി.വിശദമായി ചോദ്യംചെയ്തതില്‍ സുമേഷിന് ആറന്മുള, വാകത്താനം, തിരുവല്ല, അമ്പലപ്പുഴ, പുലിക്കീഴ്, കൈപ്പുറം, തലശ്ശേരി, ഗുരുവായൂര്‍ ക്ഷേത്രം പോലീസ്
സ്റ്റേഷനുകളിലായി 19 ഓളം കളവ് കേസുണ്ട്.

സജിത്തിന് പാലക്കാട് ടൗണ്‍ നോര്‍ത്ത്, ഗുരുവായൂര്‍, ഫാറൂഖ് സ്റ്റേഷനുകളിലായി മൂന്ന് മോഷണക്കേസുണ്ട്. നൗഷീറിന് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ ആറു കേസുകളാണുള്ളത്. സുരേഷ് ഒരു കേസില്‍ പ്രതിയാണ്. സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ടി. എബ്രഹാം, എസ്.ഐമാരായ മഹേഷ്‌കുമാര്‍, രമ്യ കാര്‍ത്തികേയന്‍, അഡീ. എസ്.ഐ. എം. മുരുകന്‍, സീനിയര്‍ സി.പി.ഒമാരായ എം. സുനില്‍, കൃഷ്ണപ്രസാദ്, മണികണ്ഠന്‍, സി.പി.ഒമാരായ കാജാഹുസൈന്‍, രാജീദ്, ഷംസുദ്ദീന്‍, രവി
എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

The post പാലക്കാട് അര്‍ധരാത്രി കവര്‍ച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ പിടികൂടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3muINAp
via IFTTT

No comments