Recent Posts

Breaking News

Latest News

ന്യൂഡൽഹി : ഐആർസിടിസി സേവനങ്ങൾക്ക് ഈടാക്കുന്ന കൺവീനിയൻസ് ഫീസിന്റെ 50% ആവശ്യപ്പെടാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. റെയിൽവേയുമായി കൺവീനിയൻസ് ഫീ വരുമാനം വീതിക്കുമെന്ന് ഐആർസിടിസി അറിയിച്ചതിനെത്തുടർന്ന് ഓഹരിവിലയിൽ 25% ഇടിവുണ്ടായ സാഹചര്യത്തിലാണിത്.

ഐആർസിടിസി വെബ് സൈറ്റ് വഴി ബുക്കു ചെയ്യുന്ന ടിക്കറ്റുകൾക്കാണു സർവീസ് ചാർജെന്ന നിലയിൽ കൺവീനിയൻസ് ഫീസ് ഈടാക്കിയിരുന്നത്. 2018 മുതൽ കൺവീനിയൻസ് ഫീ റദ്ദാക്കിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വീണ്ടും ഏർപ്പെടുത്തി.

2019–20ൽ 353 കോടി രൂപയും 2020–21ൽ 299 കോടി രൂപയുമാണ് ഈ ഇനത്തിലെ വരുമാനം. ഈ വർഷം ഓഗസ്റ്റ് വരെ 224 കോടി രൂപ ഈയിനത്തിൽ ഐആർസിടിസിക്കു ലഭിച്ചിട്ടുണ്ട്. നേരത്തേ 20:80 എന്ന അനുപാതത്തിലും പിന്നീട് 50:50 അനുപാതത്തിലും റെയിൽവേയും ഐആർസിടിസിയും ഈ വരുമാനം പങ്കിട്ടിരുന്നു.

The post കൺവീനിയൻസ് ഫീ: തീരുമാനം റെയിൽവേ പിൻവലിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3blfpWS
via IFTTT

No comments