Recent Posts

Breaking News

Latest News

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയമൊഴിവാക്കാന്‍ അണക്കെട്ടുകള്‍ തുറന്നത് വഴി കെ.എസ്.ഇ.ബി.ക്ക് നഷ്ട്ടം 45 കോടി.എന്നാലിത് കെ.എസ്.ഇ.ബി നഷ്ടക്കണക്കില്‍പ്പെടുത്തില്ല. ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ചെയ്ത നടപടിയിലൂടെയുണ്ടായ നഷ്ടമായതിനാലാണിത്. അണക്കെട്ടുകളില്‍ സംഭരിക്കാവുന്ന പരിധിക്കും മുകളില്‍ വന്ന കണക്കിലാണിത് ഉള്‍പ്പെടുക.

ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ നവംബര്‍ നാല് വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.ഇത് കണക്കിലെടുത്ത് ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കക്കി,ശബരിഗിരി,പൊന്‍മുടി, കക്കാട്,തരിയോട്,മാട്ടുപ്പെട്ടി,ഷോളയാര്‍ തുടങ്ങിയ ഡാമുകളിലാണ് ജലനിരപ്പ് കൂടി നില്‍ക്കുന്നത്. ഇടുക്കിയില്‍ 2398.14 അടിയിലാണ് ജലം. ഇവിടെ 95ശതമാനം സംഭരണനിലയിലെത്തിയെന്നാണ് കണക്ക്.

കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ മൊത്തം സംഭരണനില 90ശതമാനത്തിന് മേലെയാണ്. മഴ പ്രതീക്ഷിക്കുന്നതിലും അധികം പെയ്തില്ലെങ്കില്‍ സുരക്ഷിതമെന്നാണ് അനുമാനം.നിലവിലെ സംഭരണ ജലമുപയോഗിച്ച്‌ 3816 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.ഇത് സര്‍വ്വകാല നേട്ടമാണ്.

The post സംസ്ഥാനത്തെ ഡാമുകള്‍ തുറന്നപ്പോള്‍ കെ.എസ്.ഇ.ബി.ക്ക് നഷ്ടം 45 കോടി രൂപ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GEUEDJ
via IFTTT

No comments