Recent Posts

Breaking News

Latest News

കേരളത്തിൽ മാത്രമല്ല എവിടെ എല്ലാം മലയാളി ഉണ്ടോ ആവിടെ എല്ലാം ഓണം പോലെതന്നെ കേരള പിറവിയും ആഘോഷിക്കപ്പെടും. നവംബർ ഒന്ന് കേരളം ആഘോഷിക്കുന്നത് പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും വസ്ത്ര വിതരണങ്ങളും എല്ലാം പുനസൃഷ്ട്ടിച്ച് കൊണ്ടാണ്. പരശുരാമൻ ഗോകർണത്ത് നിന്ന് കടലിലേക്ക് മഴു എറിഞ്ഞപ്പോൾ ജലം വഴിമാറി ഉണ്ടായത് ആണ് കേരളം എന്നതാണ് ഹിന്ദു പുരാണങ്ങൾ കേരള സംസ്ഥാന രൂപീകരണത്തെ കുറിച്ച് പരാമർശിക്കുന്നത്.

1956 നവംബർ ഒന്നിനാണ് നമ്മുട കൊച്ചു കേരളം രൂപീകൃതമായത് .ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ കൊച്ചു കേരളം, പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ നാടാണ് .അതുകൊണ്ട് തന്നെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്….

നമ്മുടെ കേരളം രൂപപ്പെടുന്നതിന് പിന്നിൽ ഭാഷയും സംസ്കാരവും സാഹിത്യവും രാഷ്ട്രീയവും എല്ലാം കൂടി കലർന്ന പൊതുബോധമുണ്ട് . രാജാധികാരത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മലയാളം സഞ്ചരിച്ചത് കേരളം എന്ന പേരിനൊപ്പം ആണ്..

കേര വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന രീതിയിൽ കേരളം ആയി എന്നും ചേരളം കേരളം ആയത് ആണ് എന്നും അങ്ങനെ നിരവധി ഊഹകഥകൾ പ്രചരിക്കുന്നുണ്ട്. തെക്കൻ കർണാടകയിലെ കാസർകോടിനെ മലബാറിനോടും മലബാറിനെ തിരു കൊച്ചി സംസ്ഥാനത്തോട് ചേർത്ത് കേരളം രൂപീകരിച്ചു.. ഐക്യ കേരളം സാധ്യമായി..

മലയാള മണ്ണിൻ്റെ രക്ഷക്ക് മലയാളിയുടെ അഭിമാനത്തിന് ഈ ദിനം മറക്കാതെ കേരളത്തിൻ്റെ നന്മക്കായി വരവേൽക്കാം ..

The post മഹാ മാരിക്കിടയിലും പ്രളയത്തിന് ശേഷവും സൂര്യ പ്രഭയോടെ ഉയർന്ന നമ്മുടെ കേരളത്തിൻ്റെ പിറവി ദിനം വന്നെത്തി. പിറന്ന മണ്ണിനെ നെഞ്ചോട് ചേർത്ത് നമുക്ക് അഭിമാനിക്കാം ഒരു മലയാളി ആയി ജനിച്ചത് കൊണ്ട്. എല്ലാവർക്കും കേരള പിറവി ആശംസിക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GEUI6r
via IFTTT

No comments