Recent Posts

Breaking News

Latest News

ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ അദ്ദേഹം മത്സരിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. സ്റ്റീഫന്‍ ജോര്‍ജിനെ രാജ്യസഭയിലേക്ക് അയക്കാനാണ് കേരള കോണ്ഗ്രസ് എം ആലോചിക്കുന്നത്.

പാലാ തോല്‍വിക്ക് ശേഷം രാജ്യസഭയിലേക് ജോസ് കെ മാണി പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജോസ് കെ മാണി രാജി വെച്ച സീറ്റ് , ജോസ് കെ മണിക്ക് തന്നെ നല്‍കാനുള്ള താത്പര്യം എല്‍.ഡി.എഫും പ്രകടിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിയെ ശക്തി പെടുത്താനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കാനുമാണ് ജോസ് കെ മാണി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാലും ജോസ് കെ മാണി മത്സരിക്കില്ല.

The post ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചേക്കില്ല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BDVHQY
via IFTTT

No comments