Recent Posts

Breaking News

Latest News

ഡല്‍ഹി സര്‍വകലാശാല പുതിയതായി തുടങ്ങുന്ന കോളജിന് ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറുടെയും മുന്‍ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്റെയും പേര് നല്‍കാന്‍ തീരുമാനം. സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിന്‍േറതാണ് തീരുമാനം. നീക്കത്തിനെതിരെ പ്രതിഷേധവുമായി അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി.

ദ്വാരകയിലും നജ്ഫ്ഗട്ടിലും തുടങ്ങുന്ന പുതിയ കോളജുകള്‍ക്കാണ് ഡല്‍ഹി സര്‍വകലാശാല സവര്‍ക്കറുടെയും സുഷ്മ സ്വരാജിന്റെയും പേര് നല്‍കുക. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്തിമ അനുമതി തേടിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുള്‍പ്പടെയുള്ളവരുടെ പേരില്‍ നിന്നാണ് വൈസ് ചാന്‍സിലര്‍ യോഗേഷ് സിംഗ് ഇരുവരുടെയും പേര് തെരഞ്ഞെടുത്തതെന്നാണ് വിവരം. എന്നാല്‍ സര്‍വകലാശാല തീരുമാനത്തെ സെനറ്റ് അംഗമായ രാജ്പാല്‍ സിംഗ് പവാര്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍ത്തു

The post ഡല്‍ഹി സര്‍വകലാശാലയില്‍ സവര്‍ക്കറുടെ പേരില്‍ കോളജ് വരുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3Ct63El
via IFTTT

No comments