Latest News
കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സിക്ക വൈറസ് കേസുകള്‍ വര്‍ധിക്കുന്നു. ഇതിനോടകം പത്ത് പേര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്.ഞായറാഴ്ച ആറ് പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നേപ്പാള്‍ സിംഗ് പറഞ്ഞു.
ഒക്ടോബര്‍ 25നാണ് കാണ്‍പൂരില്‍ ആദ്യമായി സിക്ക സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ കാണ്‍പൂരിലേക്ക് അയച്ചിരുന്നു.പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളില്നിന്നാണ് പ്രധാനമായും സിക്ക വൈറസ് പകരുന്നത്. നേരിയ പനി, സന്ധിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
The post ഉത്തര്‍പ്രദേശില്‍ സിക്ക കേസുകള്‍ വര്‍ധിക്കുന്നു first appeared on Keralaonlinenews.from Keralaonlinenews https://ift.tt/3nEyh8M
via IFTTT
No comments