Recent Posts

Breaking News

Latest News

മരയ്ക്കാര്‍ വിവാദവുമായി ബന്ധപ്പെട്ട പരോക്ഷ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിലും പോസ്റ്റ് പങ്കുവെച്ചുമാണ് ഒരു വിഭാഗം സൈബര്‍ ആക്രമണം അഴിച്ചുവിടുന്നത്. ഇതുസംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ പങ്കുവെച്ചു. അധിക്ഷേപകരമായ പ്രതികരങ്ങളില്‍ ഭൂരിഭാഗം പ്രൊഫൈലുകളും സ്വയം മോഹന്‍ലാല്‍ ഫാന്‍സ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നവയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ തുടരുന്ന തിയറ്റര്‍ ഒടിടി വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി നടന്‍ വിനായകന്‍ രംഗത്തെത്തിയത്. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്ബുക്കിലെ താരത്തിന്റെ പ്രതികരണം. പതിവുപോലെ പോസ്റ്റിനൊപ്പം ക്യാപ്ഷനടക്കം സൂചനകളൊന്നുമില്ലെങ്കിലും മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വിഷയം അതുതന്നെയാണെന്നായിരുന്നു കമന്റ് ബോക്‌സിന്റെ വാദം.

വിട്ടുവീഴ്ചയത്ത് തയ്യാറായി തിയറ്ററുകള്‍ക്ക് ചിത്രം നല്‍കാന്‍ ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ച നിബന്ധനകളിലാണ് ഇപ്പോള്‍ വാക്കു തകര്‍ക്കം. 40 കോടി അഡ്വാന്‍സ് നല്‍കണമെന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇതിന് വഴങ്ങാനാകില്ലെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയതോടെ 25 കോടി മതിയെന്ന പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ അയഞ്ഞിട്ടുണ്ട്. അപ്പോഴും 15 കോടിയില്‍ നിന്ന് ഒരു രൂപ അധികം നല്‍കില്ലെന്നും മരക്കാറെ ചന്തയില്‍ വെച്ച് വിലപേശരുതെന്നുമാണ് തിയറ്ററുടമകളുടെ മറുപടി. ഇതിനിടെ മോഹന്‍ലാലിന്റെ ഇടപെടലുകളെ സംബന്ധിച്ചും ഫിയോക്കില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നടനിലുപരി ബിസിനസുകാരനാകുകയാണെന്ന ഈ വിമര്‍ശനം വിവാദത്തിനിടെ ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ താരത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകാത്തതിനാല്‍ ചര്‍ച്ച ആന്റണി പെരുമ്പാവൂരില്‍ ഒതുങ്ങുകയായിരുന്നു. ഒടുവില്‍ ആന്റണി പെരുമ്പാവൂരിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്.

The post നടന്‍ വിനായകന് നേരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BwO26W
via IFTTT

No comments