Recent Posts

Breaking News

Latest News

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടച്ചേക്കും. നിലവില്‍ 138.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂള്‍ കര്‍വ്വ് 139.5 അടിയായി മാറുന്നതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യത.ഇന്നലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു.

നാല് മണിയോടെയാണ് ഷട്ടറുകള്‍ 50 സെന്റീമീറ്ററുകള്‍ വീതം തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് താഴുന്നതിനാല്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാകും ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യത.

അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വന്നിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കേരള തീരത്ത് ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The post മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നു ; ഷട്ടറുകള്‍ അടച്ചേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pR6kNW
via IFTTT

No comments