Recent Posts

Breaking News

Latest News

തിരുവനന്തപുരം : ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ പോയതില്‍ പ്രതികരണവുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഇഷ്ടപ്പെടാത്ത വ്യക്തികളെയും നയങ്ങളെയും കുറിച്ചും എന്തും വിളിച്ച്‌ പറയാന്‍ ഇടത് പക്ഷത്ത് സാധിക്കുന്നില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ രോദനമെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ പോയതോടെ ചെറിയാന്‍ ഫിലിപ്പും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവവായുവായി വളര്‍ന്നുവന്ന പ്രസ്ഥാനവും രക്ഷപ്പെട്ടിരിക്കുന്നുവെന്നും പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ പ്രതല വ്യതിയാനങ്ങള്‍. ഇരുപത് വര്‍ഷത്തെ ഇടതുപക്ഷ സഹവാസത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് ഇന്നലെ കോണ്‍ഗ്രസ് “തറവാട്ടിലേക്ക് ” തിരിച്ചു പോകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിന് അദ്ദേഹം പറയുന്ന പല കാരണങ്ങളില്‍ രണ്ടെണ്ണം ശ്രദ്ധയര്‍ഹിക്കുന്നതും സംവാദ വിധേയവും ആണ് . ഇരുപതു വര്‍ഷങ്ങളുടെ അനുഭവത്തോടുകൂടി തന്റെ പ്രതലം കോണ്‍ഗ്രസ് തന്നെയാണെന്നും അമീബ പോലെ അയവേറിയ തന്റെ വാക്ക് സ്വാതന്ത്ര്യം അവിടെ തുറന്നു കിടപ്പുണ്ട് എന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു.

അതായത് തനിക്ക് ഇഷ്ടപ്പെടാത്ത വ്യക്തികളെയും നയങ്ങളെയും സംബന്ധിച്ച്‌ എന്തും വിളിച്ചു പറയാവുന്ന ആ സ്വാതന്ത്ര്യം ലെനിനിസ്റ്റ് സംഘടനയില്‍ സാധ്യമാകുന്നില്ല എന്നാണ് അദ്ദേഹത്തിന്‍റെ രോദനം. അത് സാധ്യമാവുകയില്ല അതിനായി ആര് രോദനം കൊണ്ടിട്ടും കാര്യവുമില്ല. സംഘടനയിലെ ജനാധിപത്യത്തിലൂടെ അഭിപ്രായങ്ങളും തീരുമാനങ്ങളും സമാഹരിച്ചു കഴിഞ്ഞാല്‍ അത് കൂട്ടായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് “ഇടതുപക്ഷം” എന്നറിയപ്പെടുന്നവരുടെ പൊതുസമീപനം.

അതിന്റെ സ്വാതന്ത്ര്യവും അധികാരവും അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ. രണ്ട് പതിറ്റാണ്ടിനുശേഷം തന്റെ പ്രതലം ഇപ്പോഴും ഉറച്ചിട്ടില്ലെന്ന് വേദനിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പ്രതലം തനിക്ക് യോജിക്കുമോ എന്നറിയാതെ എന്തൊക്കെയോ കണക്കുകൂട്ടലിന്റെ പേരില്‍ എടുത്തുചാടുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണ് തങ്ങള്‍ ജീവിച്ചിടത്തെ ശ്വാസവായു കൂടെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റെവിടെ ചെന്നാലും ശ്വാസംമുട്ടും. തന്റെ അനുഭവം തുറന്നു പറഞ്ഞ ചെറിയാന്‍ ഫിലിപ്പിന് നന്ദി. ഇതുവഴി ചെറിയാന്‍ ഫിലിപ്പും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവവായുവായി വളര്‍ന്നുവന്ന പ്രസ്ഥാനവും രക്ഷപ്പെട്ടിരിക്കുന്നു.

The post ‘ഇടത് പ്രസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു’ ; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ പോയതില്‍ പ്രതികരിച്ച്‌ പി ശ്രീരാമകൃഷ്ണന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mwc1P2
via IFTTT

No comments