Recent Posts

Breaking News

Latest News

മുംബൈ : ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാന്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും.ഈ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്‍ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഷാരൂഖ് ഖാന്‍ എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം മന്നത്തില്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. വീട്ടില്‍ ഗണപതി വിഗ്രഹം പോലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഷാരൂഖുമായി അടുത്ത് ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.മകന്‍ മോചിതനായ ശേഷം വളരെ സന്തോഷത്തിലാണ് ഷാരൂഖ് എന്നും ഗണപതി ഭഗവാന് നന്ദി പ്രകടിപ്പിക്കാനാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നതെന്നുമാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ഷാരൂഖ് ഖാന്‍ എല്ലാ വര്‍ഷവും വിനായക ചതുര്‍ഥി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്താറുണ്ട്. തന്റെ വീട്ടിലെ ഗണപതി വിഗ്രഹത്തിന്റെ ഫോട്ടോയാണ് ഷാരൂഖ് പങ്കുവെയ്‌ക്കാറുള്ളത്. വ്യാഴാഴ്‌ച്ചയാണ് ആര്യന്‍ ഖാന് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

22 ദിവസത്തെ ജയില്‍ വാസം അവസാനിപ്പിച്ച്‌ രാവിലെ 11 മണിയോടെ ആര്യന്‍ഖാന്‍ ജയിലിന് പുറത്തേക്ക് എത്തിയത്. ആര്യനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാനും എത്തിയിരുന്നു. കരഞ്ഞുകൊണ്ടാണ് ജാമ്യവാര്‍ത്ത ഷാരൂഖ് കേട്ടതെന്ന് ആര്യന് വേണ്ടി കോടതിയില്‍ ഹാജരായ മുകുള്‍ റോഹ്ത്തഗി പറഞ്ഞിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാന്‍ ലഹരി ഇടപാട് കേസില്‍ അറസ്റ്റിലാകുന്നത്.

The post ആര്യന്‍ മന്നത്തില്‍ തിരിച്ചെത്തി : സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനൊരുങ്ങി ഷാരൂഖ് ഖാന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jO2Urd
via IFTTT

No comments