Recent Posts

Breaking News

Latest News

ലണ്ടന്‍ : വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് യുകെയിലെ ഒരു സ്‌ത്രി.34 കാരറ്റ് വജ്രമാണ് താന്‍ മുന്‍പ് സ്വന്തമാക്കിയ മോതിരം എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പോലുമായില്ല.ഈ മോതിരത്തിന്റെ മതിപ്പ് വില ഇരുപത് കോടിയോളമാണെന്ന് പിന്നീട് കണ്ടെത്തി.

വീട് വൃത്തിയാക്കുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരം ശ്രദ്ധയില്‍പെടുന്നത്. അപ്പോഴും അതിന് വലിയ പ്രധാന്യം കൊടുക്കാന്‍ അവർ തയ്യാറായില്ല. എന്നാല്‍ ആ മോതിരത്തിന്റെ തിളക്കം കണ്ട് സംശയം തോന്നിയ അയല്‍വാസി അതിന്റെ മൂല്യം നിര്‍ണയിക്കാന്‍ ആവശ്യപെടുകയായിരുന്നു. അതിനെ തുടര്‍ന്ന് മൂല്യ നിര്‍ണയത്തിനായി മാര്‍ക് ലെയ്ന്‍ എന്ന വ്യക്തിയെ സമീപിച്ചു.

വില കുറഞ്ഞ വിവാഹ ആഭരണങ്ങള്‍ക്കൊപ്പമാണ് ഈ മോതിരം അവര്‍ എന്റെ കൈയില്‍ ഏല്‍പ്പിക്കുന്നത്. മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി മോതിരം കുറച്ച്‌ ദിവസം എന്റെ കൈവശമുണ്ടായിരുന്നു. പൗണ്ട് കോയിനെക്കാള്‍ വലിപ്പം ഉണ്ടായിരുന്ന മോതിരം ക്യൂബിക്ക് സിര്‍ക്കോണിയ എന്ന വജ്രം എന്നാണ് ഞാന്‍ കരുതിയത്.എന്നാല്‍ പിന്നീടാണ് മനസിലായത് ഇതൊരു 34 കാരറ്റ് വജ്രമാണെന്ന്, മാര്‍ക് ലെയ്ന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മോതിരത്തിന്റെ മൂല്യം ഉറപ്പ് വരുത്താന്‍ ബെല്‍ജിയത്തിലെ വിദഗ്‌ദ്ധരുടെ സഹായം തേടിയതായും അദ്ദേഹം സൂചിപ്പിച്ചു.ഈ മോതിരം എവിടെ നിന്ന് വാങ്ങിയതെന്നോ എപ്പോള്‍ വാങ്ങിയെന്നോ അവര്‍ക്ക് ഓര്‍മ്മയില്ല.ഇപ്പോള്‍ ലേലം ചെയ്യുന്നതിനായി മോതിരം ലണ്ടനിലെ ഹട്ടന്‍ ഗാര്‍ഡനില്‍ സൂക്ഷിച്ചിട്ടുണ്ട്.

The post വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച മോതിരത്തിന്റെ വില കേട്ട് ഞെട്ടി ഉടമ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3brGyHE
via IFTTT

No comments