Recent Posts

Breaking News

Latest News

രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കറുത്ത അരയന്ന മാംസത്തിന്റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയ. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മികച്ച ഭക്ഷണമെന്ന നിലയില്‍ കറുത്ത അരയന്ന മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം നിര്‍ദേശിക്കുന്നത്.

‘കറുത്ത അരയന്നത്തിന്റെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ്,’ റോഡോങ് സിന്‍മുന്‍ പത്രം പറയുന്നു. കറുത്ത തൂവലുകളുള്ള പ്രത്യേകതരം അരയന്നങ്ങളാണ് ബ്ലാക്ക് സ്വാന്‍ അഥവ കറുത്ത അരയന്നം എന്നറിയപ്പെടുന്നത്. ആസ്‌ട്രേലിയയുടെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് ഈ പക്ഷികള്‍ പ്രധാനമായും കാണപ്പെടുന്നത്. ഉത്തരകൊറിയയിലും ഇവയുണ്ട്. രാജ്യത്തെ കടുത്ത ക്ഷാമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.

The post കടുത്ത ഭക്ഷ്യക്ഷാമം ; പുതിയ നിര്‍ദ്ദേശവുമായി ഉത്തരകൊറിയ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3bu7ZAw
via IFTTT

No comments