Recent Posts

Breaking News

Latest News

അബുദാബി : കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനൊരുങ്ങി യുഎഇ.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെതാണ് നിര്‍ദ്ദേശം.

കൊവിഡ് മഹാമാരിയില്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.

അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.

The post കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനൊരുങ്ങി യുഎഇ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pRIjpR
via IFTTT

No comments