Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം : കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന മാ​താ​വ്​ അ​നു​പ​മ​യു​ടെ അ​പേ​ക്ഷ​യി​ല്‍ കു​ടും​ബ കോ​ട​തി തി​ങ്ക​ളാ​ഴ്​​ച വി​ശ​ദ​മായവാ​ദം കേ​ള്‍​ക്കും.കു​ഞ്ഞിന്‍റെ പെ​റ്റ​മ്മ താ​നാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ന്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​നു​പ​മ കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ക്കും.

ക​ഴി​ഞ്ഞ 25ന് ​കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി പെ​റ്റ​മ്മ​യെ​ന്ന് തെ​ളി​യി​ക്കാ​ന്‍ എ​ന്ത്​ തെ​ളി​വാ​ണു​ള്ള​തെ​ന്ന്​ അ​നു​പ​മ​യോ​ട്​ ചോ​ദി​ച്ചി​രു​ന്നു. അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ചാ​ല്‍ ആ​ന്ധ്ര ദ​മ്പ​തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി രാ​ജീ​വ് ഗാ​ന്ധി സെന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ എ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തും.

അതേസമയം നേ​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ന്നി​ല്‍ അ​നു​പ​മ ഡി.​എ​ന്‍.​എ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മ​റ്റൊ​രു കു​ഞ്ഞിന്‍റെ ഡി.​എ​ന്‍.​എ റി​പ്പോ​ര്‍​ട്ടാ​ണ് സ​മി​തി കൈ​മാ​റി​യ​ത്. കു​ഞ്ഞി​നെ താ​ന​റി​യാ​തെ ശി​ശു​ക്ഷേ​മ സ​മി​തി മ​നഃ​പൂ​ര്‍​വം ദ​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന അ​നു​പ​മ​യു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സിന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും ദ​ത്തിന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ്​​റ്റേ​റ്റ് അ​ഡോ​പ്ഷ​ന്‍ റി​സോ​ഴ്സ് ഏ​ജ​ന്‍​സി​യു​ടെ (സാ​റാ​സ്) റി​പ്പോ​ര്‍​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

The post ദ​ത്ത് വിവാദം : കോടതി ഇന്ന് അനുപമയുടെ വാദം കേള്‍ക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3CtbkvD
via IFTTT

No comments