Recent Posts

Breaking News

Latest News

മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ചില വിവാദങ്ങളിലും ട്രോളുകളിലും അകപ്പെട്ടിരുന്നു താരം.

എന്നാൽ ഇപ്പോഴിതാ തനിക്ക് സിനിമയിൽ ചെയ്യാന്‍ ആഗ്രഹമുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഗായത്രി സുരേഷ്.പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും റോള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു.

ഗായത്രിയുടെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായ ‘എസ്കേപി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച്‌ ഒരു യുട്യൂബ് ചാനലിനോട് തുറന്നു പറഞ്ഞത്.

‘എനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്. സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച്‌ അടിച്ചുപൊളിച്ച്‌ നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറയുന്നു.

അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് താന്‍ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി.

The post സിനിമയിൽ പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്: ഗായത്രി സുരേഷ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jVztDM
via IFTTT

No comments