Recent Posts

Breaking News

Latest News

ഡ്രൈവിംഗ് ലൈസന്‍സിന്റെ വിജയത്തിന് ശേഷം വീണ്ടും പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് ലാല്‍ ജൂനിയര്‍.ടോവിനോ തോമസാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഛായാഗ്രാഹകന്‍ ആല്‍ബി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഭിനേതാക്കള്‍ ക്രൂ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. ടോവിനോ ഇപ്പോള്‍ തന്‍റെ വരാനിരിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് നേരിട്ട് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.അതേസമയം നിരവധി ചിത്രങ്ങളാണ്‌ ടോവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്.

The post ലാല്‍ ജൂനിയര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3GDQv2W
via IFTTT

No comments