Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള വി​ക​സ​നം​ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ​ട് ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ അഭ്യര്‍ഥിച്ചു.കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ം നല്‍കണം. വി​മാ​നാ​പ​ക​ട​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട​ു​നി​ന്ന്​ കാ​ര്യ​മാ​യ സ​ര്‍വി​സ് ന​ട​ത്തു​ന്നി​ല്ല. സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. വികസനത്തിനായി വേണ്ട 152.5 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍കി​ക്ക​ഴി​ഞ്ഞു.

എ​തി​ര്‍പ്പ് ച​ര്‍ച്ച​ചെ​യ്ത്​ പ​രി​ഹ​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. വ്യോ​മ​ന​യാ​ന​രം​ഗ​ത്ത്​ കേ​ന്ദ്ര സ​ര്‍ക്കാ​റി‍െന്‍റ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ന​യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക​ട​ക്ക​മ​ു​ള്ള നി​ര​ക്ക് കു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​ര്‍വി​സ് ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി.

The post കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന്​​ മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3im3ETO
via IFTTT

No comments