Recent Posts

Breaking News

Latest News

ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. 2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനാണ് ഇന്നലെ മുതല്‍ രാജ്യമാകെ വ്യാപിപ്പിച്ചത്.
പതിനാലക്ക തിരിച്ചറിയല്‍ നമ്പറും പിഎച്ച്ആര്‍ (പഴ്‌സനല്‍ ഹെല്‍ത്ത് റെക്കോര്‍ഡ്‌സ്) വിലാസവുമാണു ലഭിക്കുക. വെര്‍ച്വല്‍ മാറ്റമാണിതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പോലെയുള്ള പദ്ധതികള്‍ക്കു മാത്രമാണ് ആധാര്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഇക്കാരണത്താലാണു പുതിയ ഹെല്‍ത്ത് ഐഡി കൊണ്ടുവരുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. പദ്ധതി പൂര്‍ണ്ണമായും നിലവില്‍ വരുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല വലിയ തോതില്‍ ശക്തിപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

The post ഓണ്‍ലൈന്‍ ഹെല്‍ത്ത് കാര്‍ഡ് ; ആരോഗ്യരംഗത്ത് പുത്തന്‍ മാറ്റം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39SuDSi
via IFTTT

No comments