Recent Posts

Breaking News

Latest News

തൃശൂര്‍: സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ച ലഹരിമരുന്നായ 1.2 ഗ്രാം എം.ഡി.എം.എയും 33.50 ഗ്രാം കഞ്ചാവും സഹിതം യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി കല്ലിപ്പറമ്പില്‍ ഇര്‍ഫാനെ (30) യാണ് കുന്നംകുളം എസ്.ഐ. സിബീഷും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്നും കഞ്ചാവും പോളിത്തീന്‍ കവറിലാക്കി കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന വഴിയില്‍ അമിതലാഭത്തിനായി വില്‍പ്പന നടത്താനായി നില്‍ക്കുമ്പോഴാണ് യുവാവിനെ പിടികൂടിയത്.

എം, മെത്ത് എന്നീ ചുരുക്ക പേരുകളില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് മാരകമായ മാനസിക വൈകല്യങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടാക്കും. ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണ് എം.ഡി.എം.എ. വില്‍ക്കുന്നത്. പാര്‍ട്ടി ഡ്രഗ് എന്ന പേരില്‍ യുവാക്കള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യതയാണുള്ളത്. കുന്നംകുളം, പെരുമ്പിലാവ് മേഖലകളില്‍നിന്നും മാസങ്ങള്‍ക്കു മുന്‍പ് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

The post തൃശ്ശൂരിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3F27Di5
via IFTTT

No comments