Recent Posts

Breaking News

Latest News

തൃശൂര്‍: ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അക്രമാസക്തവും അശ്ലീല പദപ്രയോഗങ്ങളുമടങ്ങുന്ന ലൈവും അല്ലാത്തതുമായ പോസ്റ്റുകള്‍ വരുന്നുണ്ടെങ്കിലും പരാതിപ്പെടാന്‍ തയ്യാറാവുന്നവര്‍ ചുരുക്കമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം മൂല്യച്യുതി നിര്‍ബാധം തുടരുകയാണെന്നു കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന പേരില്‍ രണ്ടു പേര്‍ ഫേസ്ബുബുക്ക് പേജിലുള്ള ലൈവിലൂടെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ഇത്തരമൊരു പരാതി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.

പരാതികള്‍ കൃത്യമായി സൈബര്‍ സെല്ലിനെ അറിയിച്ചിരുന്നെങ്കില്‍ ആവര്‍ത്തിക്കുമായിരുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ കേസ് തീര്‍പ്പാക്കി.

The post സമൂഹമാധ്യമ അശ്ലീലം: പരാതിപ്പെടാന്‍ ആളില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zREJNN
via IFTTT

No comments