Recent Posts

Breaking News

Latest News

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്. അധ്യക്ഷയ്‌ക്കെതിരെ അടക്കം വിമര്‍ശനമുന്നയിച്ച കപില്‍ സിബലിനെതിരെ ഇന്നലെ രാത്രി ഒരുവിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തി.ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയ മാര്‍ച്ചില്‍ കപില്‍ സിബലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
പാര്‍ട്ടിയുടെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ കപില്‍ സിബല്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും ആവശ്യപ്പെട്ടു.
വേഗം സുഖംപ്രാപിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കപില്‍ സിബലിന്റെ വീടിനുമുന്നില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വീടിന് നേരെ തക്കാളി എറിയുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പാര്‍ട്ടി വിടുക, ബോധത്തിലേക്ക് തിരികെയെത്തുക എന്നതായിരുന്നു പ്ലക്കാര്‍ഡുകളിലെ ആവശ്യം.

The post കപില്‍ സിബലിനെതിരെ പ്രതിഷേധ മാര്‍ച്ച് ; വീടിന് നേരെ ആക്രമണം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2XZGGL8
via IFTTT

No comments