Recent Posts

Breaking News

Latest News

തൃശൂര്‍: ഒറിജനല്‍ ഡിസലിനു പകരം സ്വകാര്യ ബസുകള്‍ക്ക് വ്യാജ ഡീസല്‍ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കാണിപ്പയ്യൂര്‍ മാന്തോപ്പ് ആലിക്കല്‍ വീട്ടില്‍ മുരളീധരനെ (53) യാണ് എസ്.ഐ. മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി കാറില്‍ 20 ലിറ്റര്‍ വീതം കൊള്ളുന്ന നാല് കന്നാസുകളിലായി വ്യാജ ഡീസല്‍ നിറച്ച് അനധികൃതമായി വില്പന നടത്തുന്നതിനായി പോകുന്നതിനിടെ അതുവഴി പോയിരുന്ന കുന്നംകുളം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഓഫീസര്‍ അബു താഹിര്‍ സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ ഡീസലാണെന്ന് കണ്ടെത്തിയത്.

പിന്നീട് പോലീസ് സംഘം ഇയാളെ കാര്‍ സഹിതം പിടികൂടുകയായിരുന്നു. ഡീസലിന് വന്‍തോതില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് കൊറോണ വെള്ളം എന്ന അപരനാമത്തില്‍ വ്യാജ ഡീസല്‍ ചില സ്വകാര്യ ബസില്‍ നിറച്ച് തുടങ്ങിയത്. ഉപയോഗിച്ചശേഷം കപ്പലുകളില്‍ നിന്നും പുറന്തള്ളുന്ന പ്രത്യേകതരം ഡീസലാണിതെന്നാണ് പറയപ്പെടുന്നത്. പെട്രോള്‍ പമ്പുകളിലെ ഡീസല്‍ വിലയേക്കാള്‍ വിലക്കുറവിലാണ് വ്യാജ ഡീസല്‍ വില്‍ക്കുന്നത്.

ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ വ്യാജ ഡീസല്‍ കന്നാസുകളില്‍ നിറച്ച് കാറില്‍ കൊണ്ടുപോയാണ് വില്‍പ്പന നടത്തുന്നത്. ഇത്തരം ബസുകളില്‍നിന്ന് പുറത്തുവരുന്ന കറുത്ത പുക ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വ്യാജ ഡീസല്‍ ഒഴിച്ച് താല്‍ക്കാലിക ലാഭം ഉണ്ടാക്കുന്ന ബസുകളുടെ എഞ്ചിനുകള്‍ വളരെ പെട്ടെന്ന് കേടാവുന്നതായി ബസ് ഉടമകള്‍ തന്നെ പറയുന്നു.

The post തൃശ്ശൂരിൽ വ്യാജ ഡീസലുമായി ബസ് ജീവനക്കാരന്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2XYI6p1
via IFTTT

No comments