Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം : ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ച്ച ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം സം​സ്ഥാ​ന​ത്തെ മു​തി​ര്‍ന്ന ഒ​മ്പത് പൊ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ര്‍ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഐ.​പി.​എ​സ് അ​നു​വ​ദി​ച്ചു.

ടി.​പി കേ​സ് അ​ന്വേ​ഷി​ച്ച എ.​പി. ഷൗ​ക്ക​ത്ത​ലി, കെ.​വി. സ​ന്തോ​ഷ്, മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ എ.​ആ​ര്‍. പ്രേം​കു​മാ​ര്‍, ഡി. ​മോ​ഹ​ന​ന്‍, അ​മോ​സ് മാ​മ്മ​ന്‍, വി.​യു. കു​ര്യാ​ക്കോ​സ്, എ​സ്. ശ​ശി​ധ​ര​ന്‍, പി.​എ​ന്‍. ര​മേ​ശ് കു​മാ​ര്‍, എം.​എ​ല്‍. സു​നി​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് ഐ.​പി.​എ​സ് ല​ഭി​ച്ച​ത്.

കെ. ​ജ​യ​കു​മാ​ര്‍, ടി. ​രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സെ​ല​ക്‌ട് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ടെ​ങ്കി​ലും അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​തി​ല്‍ ജ​യ​കു​മാ​റി​ന് സം​സ്ഥാ​നം ഇ​ന്‍​റ​ഗ്രി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യി​ട്ടി​ല്ല. ഐ.​പി.​എ​സ് ല​ഭി​ച്ച​വ​രി​ല്‍ എ.​ആ​ര്‍. പ്രേം​കു​മാ​ര്‍, ഡി. ​മോ​ഹ​ന​ന്‍, അ​മോ​സ് മാ​മ്മ​ന്‍ എ​ന്നി​വ​ര്‍ വി​ര​മി​ച്ച​വ​രാ​ണ്.

ഐ.​പി.​എ​സ് ല​ഭി​ച്ച​തോ​ടെ ഇ​വ​ര്‍ക്ക് 60 വ​യ​സ്സു​വ​രെ സ​ര്‍വി​സി​ല്‍ തു​ട​രാം. പ്രേം​കു​മാ​റി​ന് അ​ടു​ത്ത ജൂ​ണ്‍ വ​രെ​യും മോ​ഹ​ന​ന് അ​ടു​ത്ത മേ​യ് വ​രെ​യു​മേ സ​ര്‍വി​സു​ള്ളൂ. 2018 മു​ത​ല്‍ മൂ​ന്നു​വ​ര്‍ഷ​ത്തേ​ക്ക് 33 ഒ​ഴി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2018ലെ ​ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള പ​ട്ടി​ക മാ​ത്ര​മാ​ണ് യു.​പി.​എ​സ്‌.​സി പ​രി​ഗ​ണി​ച്ച​ത്.

The post എ.പി. ഷൗക്കത്തലിയടക്കം ഒമ്പതുപേര്‍ക്ക് ഐ.പി.എസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kWv5VX
via IFTTT

No comments