Recent Posts

Breaking News

Latest News

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ​ കോ​വി​ഡ്​ ക​ണ​ക്ക്​ ആ​ശ്വാ​സം ന​ല്‍​കുമ്പോഴും മ​ര​ണ​നി​ര​ക്കി​ല്‍ ആ​ശ​ങ്ക​യേ​റു​ന്നു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 122 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 25,087 ആ​യി.

കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ക്കു​ന്ന​വ​രി​ല്‍ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്​​ച 15,914 പേ​ര്‍ക്ക് കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 16,758 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​നി​ടെ 1,03,871 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​റിന്റെ പു​തു​ക്കി​യ മാ​ന​ദ​ണ്ഡം കൂ​ടി ബാ​ധ​ക​മാ​ക്കു​മ്ബോ​ള്‍ കോ​വി​ഡ്​ മ​ര​ണ​സം​ഖ്യ സം​സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ഴ​ത്തേ​തി​ല്‍നി​ന്ന്​ 15000 മു​ത​ല്‍ 20000 വ​രെ കൂ​ടു​മെ​ന്നാണ്​​ നി​ഗ​മ​നം. ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ അ​ന്തി​മ​പ​ട്ടി​ക വ​രു​േ​മ്ബാ​ള്‍ 40,000ന്​ ​മു​ക​ളി​ലേ​ക്ക്​ മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കും.

നി​ല​വി​ല്‍ കാ​ല്‍​ല​ക്ഷ​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​ധ​നം ന​ല്‍​കും മു​മ്ബ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ മൊ​ത്തം പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കും. സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തി​ന്​ 200 കോ​ടി രൂ​പ​യി​ല​ധി​കം വേ​ണ്ടി​വ​രും. കേ​ന്ദ്ര​ത്തി​െന്‍റ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ 30 ദി​വ​സ​ത്തി​ന​ക​മു​ള്ള മ​ര​ണ​ങ്ങ​ളും രോ​ഗ​ബാ​ധി​ത​രാ​യി​രി​ക്കെ​യു​ള്ള ആ​ത്മ​ഹ​ത്യ​യും കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

നേ​ര​ത്തേ​യു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഏ​ഴാ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മ​ര​ണ സ്ഥി​രീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നും പ​രാ​തി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ- ​ഹെ​ല്‍ത്ത് വി​ഭാ​ഗം ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​നം ഒ​ക്ടോ​ബ​ര്‍ 10ന്​ ​നി​ല​വി​ല്‍വ​രും.

മ​ര​ണ​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്ബ​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ജി​ല്ല​ത​ല അ​ന്വേ​ഷ​ണ​സ​മി​തി (സി.​ഡി.​എ.​സി) പ​രി​ശോ​ധി​ച്ച്‌ യോ​ഗ്യ​മാ​യ​വ​യി​ല്‍ നി​ര്‍​ദി​ഷ്​​ട മാ​തൃ​ക​യി​ലു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. ജി​ല്ല​ത​ല സ​മി​തി ഇ​ക്കാ​ര്യം ജ​ന​ന​മ​ര​ണ ര​ജി​സ്ട്രാ​റെ​യും അ​റി​യി​ക്കും. അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ 30 ദി​വ​സ​മാ​ണ് സ​മി​തി​ക്ക് അ​നു​വ​ദി​ക്കു​ക.

The post കേരളത്തില്‍ കോവിഡ്​ മരണം കാല്‍ലക്ഷം കടന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3AZw8tR
via IFTTT

No comments