Recent Posts

Breaking News

Latest News

അമ്പലപ്പുഴ : ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും ഓരോവര്‍ഷവും ഒരുലക്ഷം വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശ്രീ സത്യസായി വാസ്തുധാരാ പ്രോജക്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍കൈമാറ്റം ഓണ്‍ലൈനില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയില്‍ 2.5 ലക്ഷം വീടുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. പുതിയ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ 10,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 12,067 എണ്ണം പൂര്‍ത്തിയാക്കി.

ആമയിട കോളനിയില്‍ സത്യസായി ട്രസ്റ്റ് നിര്‍മിച്ചുനല്‍കുന്ന 59 വീടാണ് കൈമാറിയത്. ഒന്നാം ഘട്ടത്തില്‍ 14 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു. സത്യസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളം: മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3imfgGF
via IFTTT

No comments