Recent Posts

Breaking News

Latest News

ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ദോഹയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുണ്ടാകും.നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടില്‍ സര്‍വീസുകളുണ്ടാവുക. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് നടത്തുക. 12 ഫസ്റ്റ് ക്ലാസ് സീറ്റുകളും 132 എക്കണോമിക് ക്ലാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക.

ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.15 ന് മദീനയിലെത്തും. തിരിച്ച്‌ 4.15 ന് മദീനയില്‍ നിന്ന് പുറപ്പെട്ട് 6.25 ന് ദോഹയിലെത്തും. ഹജ്ജ് ഉംറ തീര്‍ത്ഥാടനങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണകരമാകും.

The post ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3CYedEA
via IFTTT

No comments