Recent Posts

Breaking News

Latest News

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാന്‍ഡ്. സംസ്ഥാന തലത്തില്‍ പ്രശ്‌നം തീര്‍ക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ പ്രതികരണം.
ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമാണ് നവ്‌ജോത് സിംഗ് സിദ്ദു രാജിക്കത്തിലൂടെ അറിയിച്ചത്. എന്നാല്‍ എന്ത് ഒത്തുതീര്‍പ്പാണ് ഉദ്ദേശിച്ചതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.

അമരീന്ദര്‍ സിംഗുമായുള്ള ദീര്‍ഘനാളത്തെ ഉള്‍പോരിന് പിന്നാലെ ജൂലൈ 23നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2019 ലാണ് അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
രാജിയെ തുടര്‍ന്ന് സിദ്ദുവിനെതിരെ ട്വീറ്റുമായി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദര്‍ ട്വീറ്റില്‍ കുറിച്ചു.

The post സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാന്‍ഡ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39LQ3R3
via IFTTT

No comments