Recent Posts

Breaking News

Latest News

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ലാലൂര്‍ ബക്കര്‍ നഗര്‍ കോളനി പെരിങ്ങാട്ടില്‍ വൈശാഖിനെ (30) ഇരുപത് വര്‍ഷം കഠിനതടവിനും 75000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചു. പിഴയടക്കാത്തപക്ഷം ഒമ്പതു മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പ്രസ്തുത തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും വിധിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്. കഠിനതടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

2017 ലാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തും പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പ്രതി പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തൃശൂര്‍ വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. മാത്യുവാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക്
കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.

The post 16 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: പ്രതിക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3B1Y28s
via IFTTT

No comments