Recent Posts

Breaking News

Latest News

കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചേക്കും. 25 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ ക്യാമ്പിന്റെ അവകാശവാദം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ചിത്ത് ചിങ് ചന്നിയുമായി സമവായ ചര്‍ച്ച നടത്തിയെങ്കിലും നവജ്യോത് സിങ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിച്ചിട്ടില്ല.
കോണ്‍ഗ്രസ് വിടുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ച അമരീന്ദര്‍ സിങിന്റെ അടുത്ത നീക്കം പുതിയ പാര്‍ട്ടി രൂപീകരിക്കുക എന്നതാണെന്നാണ് പുറത്ത് വരുന്ന സൂചന. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ദു മത്സരിക്കുന്നയിടത്ത് ആളെ നിര്‍ത്തി തോല്‍പ്പിക്കുമെന്ന് അമരീന്ദര്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം. കര്‍ഷക സമരത്തില്‍ സമവായമുണ്ടാക്കി പഞ്ചാബില്‍ കാല്‍ ഉറപ്പിക്കാനാണ് അമരീന്ദറിന്റെ ശ്രമം അതിന്റെ ഭാഗമായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും. അമരീന്ദര്‍ പോകുന്നത് പഞ്ചാബില്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ ഹൈക്കമാന്റിനില്ല. സര്‍വെ ഫലങ്ങളില്‍ അമരീന്ദറിന് ജനപ്രീതി ഇടിഞ്ഞിരിക്കുകയാണ്.

The post അമരീന്ദര്‍ സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ohYrAm
via IFTTT

No comments