Recent Posts

Breaking News

Latest News

നെടുംകുന്നം റൂറല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. പണം തിരിച്ചടക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് സഹകരണ സംഘം നിയന്ത്രിക്കുന്നത്.

സഹകരണ വകുപ്പിലെ സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിനാല് രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുന്‍ പ്രസിഡന്റ് പിസി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറി അജിത്ത് എന്നിവരുടെ നേതൃത്ത്വത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. ചിട്ടി നല്‍കുന്നതിലും, വായ്പ നല്‍കുന്നതിലും പണം തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കാന്‍ നി!ദേശിച്ച് ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ ഹിയറിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. ക്രമക്കേടില്‍ പ്രതിഷേധിച്ച് രാജി വച്ച അംഗത്തിനും പണം തിരിച്ചടക്കാന്‍ നി!!ര്‍ദേശം കിട്ടി.

The post നെടുംകുന്നം റൂറല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kVdayT
via IFTTT

No comments