Recent Posts

Breaking News

Latest News

കുതിരാന്‍ രണ്ടാം തുരങ്കം ഈ വര്‍ഷം അവസാനം തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അടുത്ത വര്‍ഷം ഏപ്രിലില്‍ ദേശീയ പാത പൂര്‍ണമായി ഗതാഗത യോഗ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയിലും ദേശീയ പാത അതോരിറ്റിക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തുരങ്കത്തിലെ കോണ്‍ക്രീറ്റ് ലൈനിങ് പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാകും. തൊഴിലാളികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ തൃശൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രണ്ടാഴ്ചക്ക് ശേഷം ജില്ലയിലെ മന്ത്രിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ വനം വകുപ്പിന് നല്‍കാനുള്ള ഭൂമി, ടോള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും.

The post കുതിരാന്‍ രണ്ടാം തുരങ്കം ഈ വര്‍ഷം അവസാനം തുറക്കാന്‍ കഴിയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3uuLkwL
via IFTTT

No comments