Recent Posts

Breaking News

Latest News

തൃശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്ത്വത്തില്‍ ഗേയ്റ്റ് പൂട്ടിയിട്ടു. ചേലക്കര പരക്കാടുള്ള ക്വാറികളുടെ ഗേയ്റ്റ് ആണ് രാവിലെ നാട്ടുകാര്‍ സംഘടിച്ചെത്തി പൂട്ടിയത്. അതി തീവ്ര ലോക്ക് ഡൗണിന്റെ ഭാഗമായി ചേലക്കര പഞ്ചായത്ത് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ അഞ്ചിന് ക്വാറിയിലേക്ക് ടോറസുകളടക്കം 40 ഓളം വാഹനങ്ങള്‍ ലോഡ് എടുക്കുന്നതിനായി വന്നു.

വാഹനങ്ങള്‍ കയറിയ ശേഷം നാട്ടുകാര്‍ സംഘടിച്ചെത്തി ഗേയ്റ്റ് പൂട്ടുകയായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് ക്വാറികളിലേക്ക് പോകുന്ന പ്രധാന ഗേയ്റ്റ് ഒന്നു തന്നെയാണ് ഇതാണ് പൂട്ടിയിട്ടത്. സംഭവത്തെ തുടര്‍ന്ന് റവന്യൂ അധികൃതരും പോലീസും സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. വാഹനങ്ങളെ പോകാന്‍ അനുവദിക്കാഞ്ഞത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളും നിര്‍ബാധം ഓടിയതിനാലാണ് നാട്ടുകാര്‍ തടഞ്ഞത്. സ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

The post ലോക്ക് ഡൗണ്‍ ലംഘിച്ച് ക്വാറിയിലെത്തിയ ടിപ്പറുകളെ നാട്ടുകാര്‍ തടഞ്ഞു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2V2JIgm
via IFTTT

No comments