Recent Posts

Breaking News

Latest News

തൃശൂര്‍: വികസനവും അനുബന്ധ സൗകര്യങ്ങളും അനിശ്ചിതത്വത്തിലാണെന്ന ആരോപണങ്ങള്‍ക്കിടയില്‍ മണ്ണുത്തി ഇടപ്പിള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പിരിവ് ആരംഭിച്ചു. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. നിലവിലെ നിരക്കില്‍ അഞ്ച് രൂപ മുതല്‍ 35 രൂപ വരെയാണ് വര്‍ധനവ്.

പുതിയ നിരക്കുകള്‍ ടോള്‍പ്ലാസയ്ക്ക് സമീപം പ്രസിദ്ധീകരിച്ചു.
കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 രൂപയാക്കിയും ഒരുദിവസം ഒന്നിലധികം യാത്രയ്ക്ക് 110 രൂപ 120 രൂപയായും വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്ക് 2195ല്‍ നിന്ന് 2370 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ 140 രൂപയായും പ്രതിമാസ യാത്രയ്ക്കുണ്ടായിരുന്ന 3840 രൂപ 4145 ആയി ഉയര്‍ത്തി. എന്നാല്‍ ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രയ്ക്ക് ഈടാക്കിയിരുന്ന 190 രൂപ 275 രൂപയായും ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ദിശയിലേക്കുള്ള 255 രൂപ 275 രൂപയായും ഉയര്‍ത്തും. എന്നാല്‍ ഒന്നിലേറെ യാത്രയ്ക്ക് 385 രൂപ 415 ആയും പ്രതിമാസ ടോള്‍ 7680 രൂപ 8285 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

വലിയ ബഹുചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 410 രൂപ 445 രൂപയായും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 615 രൂപ 665 രൂപയായും ഉയര്‍ത്തി. പ്രതിമാസ നിരക്കായിരുന്ന 12345 രൂപ 13320 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ അപര്യാപ്തകള്‍ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കിലോമീറ്ററുകളോളം സര്‍വീസ് റോഡ് ഇപ്പോഴും അപൂര്‍ണമാണ്. ഡ്രൈനേജും വിശ്രമകേന്ദ്രങ്ങളും ബസ് ബേയും ഉള്‍പ്പെടെ ഇപ്പോഴും ബാക്കിയാണ്.

The post പാലിയേക്കര ടോള്‍പ്ലാസ: പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yzgHGE
via IFTTT

No comments