Recent Posts

Breaking News

Latest News

അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ടസമിതികള്‍ ഒരാഴ്ചയ്ക്കം പരിഗണിക്കണമെന്ന് ഹൈക്കോടതി. മേല്‍നോട്ട സമിതി അപേക്ഷ പരിഗണിച്ച് ഇരുപത്തിനാല് മണിക്കൂറിനകം തീരുമാനമെടുക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്റെ കാരണം മേല്‍നോട്ട സമിതി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ?ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാസങ്ങളോളം അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. മേല്‍നോട്ട സമിതിയുടെ നടപടിയില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

കൊല്ലം സ്വദേശിക്ക് വൃക്ക മാറ്റിവെക്കാന്‍ അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു വൃക്ക നല്‍കാന്‍ തയ്യാറായത്. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ള ആണ് ഹര്‍ജിക്കാരന്‍. ക്രിമിനല്‍ കേസില്‍ ഉള്‍പെട്ടന്നതിന്റെ പേരില്‍ അവയവ ദാനത്തിന് അനുമതി നിഷേധിക്കാന്‍ ആകില്ലെന്നു ഹൈക്കോടതി പറഞ്ഞു.

The post അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ടസമിതികള്‍ ഒരാഴ്ചയ്ക്കം പരിഗണിക്കണം ; ഹൈക്കോടതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2V2wxfo
via IFTTT

No comments