Recent Posts

Breaking News

Latest News

കോണ്‍ഗ്രസ്സ് നേത്യത്വത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ജാലിയന്‍ വാലാ ബാഗ് സ്മാരക പുനരുദ്ധാരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി കേന്ദ്രത്തെ അമരിന്ദര്‍ സിംഗ് അഭിനന്ദിച്ചു. ജാലിയന്‍ വാലാബാഗിലെ പുനരുദ്ധാരണം ഉചിതമായതാണെന്ന് അമരിന്ദര്‍ സിംഗ് വ്യക്തമാക്കി.

സിദ്ധുവിനെ സംസ്ഥാനാധ്യക്ഷനാക്കാനുള്ള തിരുമാനത്തിന് ശേഷം രണ്ട് അറ്റങ്ങളിലാണ് അമരിന്ദര്‍ സിംഗും കോണ്‍ഗ്രസും. ഭിന്നത ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കാന്‍ പോലും അമരിന്ദര്‍ മടിയ്ക്കില്ലെന്നാണ് ഇപ്പോഴത്തെ വിവരം. നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28ന് നാടിന് സമര്‍പ്പിച്ചിരുന്നു. ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയില്‍ ക്യാപ്റ്റന്‍ മുഖ്യാതിഥി ആയി. സ്മാരകത്തില്‍ നിര്‍മ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. നാല് മ്യൂസിയം ഗാലറികളാണ് ഉള്ളത്.

താനും ഒരു രക്ഷാസാക്ഷിയുടെ മകനാണ്. രക്ഷസാക്ഷിത്വത്തിന്റെ അര്‍ത്ഥം അറിയാത്ത ഒരാള്‍ക്കെ ജാലിയന്‍ വാലാബാഗില്‍ ഈ വിധത്തില്‍ നിര്‍മ്മിതികള്‍ ഉണ്ടാക്കാനും പരിഷ്‌ക്കരിയ്ക്കാനും സാധിയ്ക്കൂ എന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാഹുലിന്റെ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസും ജാലിയന്‍ വാലാബാഗിലെ പുനരുദ്ധാരണത്തെ അപലപിച്ച് രംഗത്തെത്തി. ഇതിനെ തള്ളുന്ന നിലപാടാണ് എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്വീകരിച്ചത്. ജാലിയന്‍ വാലാബാഗില്‍ കേന്ദ്രം നടത്തിയ പുനരുദ്ധാരണം മനോഹരവും ഉചിതവുമാണെന്ന് ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

The post ജാലിയന്‍ വാലാബാഗ് സ്മാരക പുനരുദ്ധാരണം; കോണ്‍ഗ്രസ് നിലപാട് തള്ളി പഞ്ചാബ് മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38AsPg1
via IFTTT

No comments