Recent Posts

Breaking News

Latest News

ദുബായ്: ദുബായിയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ്. സ്വര്‍ണ്ണ വില 0.09 ശതമാനം ഇടിഞ്ഞ് ഓണ്‍സിന് 1,816.88 ഡോളറിലെത്തി. മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവ് ഉണ്ടായത്.

അതേസമയം യുഎഇയില്‍ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ അനുസരിച്ച്‌ 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ്ണം 220.0 ദിര്‍ഹത്തിനും 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ്ണം 206.75 ദിര്‍ഹത്തിനുമാണ് ഇന്ന് വ്യാപാരം നടന്നത്. 21 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 197.25 ദിര്‍ഹമാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 169 ദിര്‍ഹമാണ് നിരക്ക്.

The post ദുബായില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38mNHHM
via IFTTT

No comments