Recent Posts

Breaking News

Latest News

ഈ വര്‍ഷം മാര്‍ച്ചിലാണ്‌ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമി പുത്തന്‍ റെഡ്മി നോട്ട് 10 ശ്രേണിയിലുള്ള ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

അടിസ്ഥാന റെഡ്മി നോട്ട് 10ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയുമായിരുന്നു ലോഞ്ച് വില. ഈ മാസത്തിന്റെ തുടക്കത്തിലാണ് അവസാനമായി റെഡ്മി നോട്ട് 10ന്റെ വില കമ്ബനി കൂട്ടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫോണിന്റെ വില ഷഓമി വീണ്ടും കൂട്ടി.

റിപ്പോര്‍ട്ട് പ്രകാരം 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 10ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 500 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ വില 13,999 രൂപയാണ്. മാര്‍ച്ചില്‍ ലോഞ്ച് ചെയ്തപ്പോള്‍ 11,999 രൂപയായിരുന്നു ഈ പതിപ്പിന്റെ വില. എന്നാല്‍, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില ഇപ്രാവശ്യം കൂട്ടിയിട്ടില്ല.

അതേസമയം, ഈ മാസത്തിന്റെ തുടക്കത്തില്‍ 15,499 രൂപയായി വര്‍ധിപ്പിച്ചിരുന്നു. 13,999 രൂപയായിരുന്നു ഈ പതിപ്പിന്റെ ലോഞ്ച് വില. മാര്‍ച്ചിലെ ലോഞ്ചിന് ശേഷം ഇത് അഞ്ചാം തവണയാണ് റെഡ്മി നോട്ട് 10ന്റെ വില വര്‍ദ്ധിപ്പിക്കുന്നത്.

അക്വാ ഗ്രീന്‍, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച്‌ ബാറ്ററി നല്‍കി. 20:9 ആസ്പെക്‌ട് റേഷ്യോ, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളര്‍ ഗാമറ്റ്, 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080×2,400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10-ന്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറെറ്റിംഗ് സിസ്റ്റത്തില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

The post റെഡ്മി നോട്ട് 10ന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ച്‌ ഷഓമി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kvJ6sc
via IFTTT

No comments