Recent Posts

Breaking News

Latest News

തിരുവനന്തപുരം : പി.എസ്. പ്രശാന്ത് കച്ചവട താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെണെന്ന് കെ.എസ്.യു. സംസ്ഥാനത്ത് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം ഡി.സി.സി.
പ്രസിഡന്റ് പാലോട് രവിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പി.എസ്. പ്രശാന്ത് രംഗത്ത് വന്നിരുന്നു.

ദേശിയ നേതാക്കള്‍ക്കെതിരായ ആരോപണം ബി.ജെ.പി.യോട് വിലപേശി വിപണി മൂല്യം കൂട്ടാനുള്ള തന്ത്രം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയാണ് പി.എസ്. പ്രശാന്തിനെന്നും കെ.എസ്.യു. നേതാക്കള്‍ പറയുന്നു.പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി ആണെന്നാണ് പി.എസ്. പ്രശാന്ത് പറഞ്ഞത്. തിരുവനന്തപുരം നെടുമങ്ങാട്ടെ പരാജയത്തിന് പിന്നില്‍ പാലോട് രാവിയാണെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു.

The post പി.എസ്. പ്രശാന്ത് കച്ചവട താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെണെന്ന് കെ.എസ്.യു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jrjPAj
via IFTTT

No comments