Recent Posts

Breaking News

Latest News

തൃശൂര്‍: ഗുരുവായൂരിനെ കേരളത്തിലെ ടെമ്പിള്‍ സിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരാറുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടെമ്പിള്‍ സിറ്റിയാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ദേവസ്വത്തിന്റെ തിരുത്തിക്കാട്ട് പറമ്പില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് റോഡ് നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതിയുടെ അംശം മാറ്റിയെടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം. ഇതിന് സമൂഹത്തിന്റെ പിന്തുണ വേണം. ഗുരുവായൂര്‍ ദേവസ്വം ഒഴികെയുള്ള സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാതെ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ നോക്കണം. ക്ഷേത്രഭരണം ഉദ്ദേശ്യശുദ്ധിയോടെയായിരിക്കണം.

അതിന് കഴിയുന്നുണ്ടോയെന്ന് സ്വയമേവ പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ വിധേയമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.. 55,555രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാമി്‌ന്റെ സ്വര്‍ണപ്പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന് സമ്മാനിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരി, കെ.വി. ഷാജി, വേശാല, അഡ്മിമിനിസ്‌ട്രേറ്റര്‍.

ബ്രീജകുമാരി, പുരസ്‌കാര നിര്‍ണയ സമിതിയംഗം വി. മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാനത്തെ 1000 ക്ഷേത്രങ്ങള്‍ക്ക് ധനസഹായമായി ഒരു കോടി രൂപയും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത 150 വിദ്യാര്‍ഥികള്‍ക്ക് ടാബുകളും നല്‍കി. അഖിലം മധുരം ഗുരുവായൂരിന്റെ ഇതിഹാസം എന്ന ഡോക്യൂമെന്ററിയുടെ ശീര്‍ഷകഗാന പ്രകാശനവുമുണ്ടായിരുന്നു.

The post ഗുരുവായൂരിനെ ടെമ്പിള്‍ സിറ്റിയാക്കി മാറ്റും: മന്ത്രി കെ. രാധാകൃഷ്ണന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gOqt1L
via IFTTT

No comments